ജീവിതം തികച്ചും പ്രവചനാതീതമാകയാൽ അനേകം ആളുകൾ തങ്ങളുടെ സാന്പത്തിക കാര്യങ്ങൾ കാലേകൂട്ടി ആസൂത്രണം ചെയ്യുന്നു. വായ്പയെടുക്കുന്ന ഒരാളിനു സംഭവിക്കുന്ന അപകടം, പരിക്ക് അല്ലെങ്കിൽ മരണം ആ കുടുംബത്തിന് ഒരു വലിയ നഷ്ടത്തിനു കാരണമാകാൻ കഴിയും. എന്നാൽ വായ്പയെടുക്കുന്നയാൾ മരിക്കുന്പോൾ ലോണിന് എന്തു സംഭവിക്കുന്നു? തിരിച്ചടവിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുന്നത്? വായ്പയെടുത്തയാൾ ഇല്ലാതാകുന്പോൾ സാന്പത്തിക സ്ഥാപനങ്ങൾ എങ്ങനെയാണ് അവയുടെ EMIs വസൂലാക്കുന്നത്? ഒരു പർസണൽ ലോൺ എടുക്കുകയും വായ്പ എടുത്തയാൾ മരിച്ചതിനാൽ തിരിച്ചടവ് വിഷമകരമാകുകയും ചെയ്യുന്പോൾ ഉയരുന്ന സാധാരണ ചോദ്യങ്ങളാണ് ഇവയെല്ലാം.
ലോൺ കാലാവധിയ്ക്കിടയിൽ വായ്പയെടുത്ത വ്യക്തി മരിച്ചാൽ എന്തു ചെയ്യണം എന്നു വിശദീകരിക്കുന്ന നിബന്ധനകൾ വിവിധ ധനകാര്യ കന്പനികൾ അവയുടെ പർസണൽ ലോൺ രേഖയിൽ ചേർത്തിട്ടുണ്ട്. പൊതുവേ, അത്തരം കേസുകളിൽ, ബാക്കിയുള്ള ലോൺ സംഖ്യ ആ കുടുംബത്തിലെ നിയമപ്രകാരമുള്ള അനന്തരാവകാശിയാണ് അടയ്ക്കുന്നത്. മരിച്ച വായ്പയെടുത്തയാളിന് അയാളുടെ/അവളുടെ പേരിൽ ലൈഫ് ഇൻഷുറൻസ് ഉണ്ടെങ്കിൽ, ഇൻഷുറൻസ് കന്പനി പർസണൽ ലോൺ അടച്ചു തീർക്കും, വായ്പയെടുത്ത് മരണപ്പെട്ട ആളിന്റെ ഏതെങ്കിലും കുടുംബാംഗത്തിനു മേൽ ഭാരമൊന്നും ചുമത്തപ്പെടുകയില്ല.
മരണകാരണം എന്തുതന്നെ ആയാലും, പർസണൽ ലോൺ വസൂലാക്കുന്നതിനു വേണ്ടി സമീപിക്കേണ്ട ശരിയായ സ്രോതസ്സ് മരിച്ചുപോയ വായപയെടുത്തയാളിന്റെ കുടുംബം അല്ലെങ്കിൽ സഹ-അപേക്ഷകൻ ആണ്. പർസണൽ ലോൺ തിരിച്ചടയ്ക്കുന്നതിന് നിബന്ധന ചെയ്ത ഒരു നിശ്ചിത തിരിച്ചടയ്ക്കൽ കാലാവധി അനുവദിക്കപ്പെടുന്നു. നിയമപ്രകാരമുള്ള അനന്തരാവകാശികൾ ലോൺ അടച്ചുതീർക്കുന്നില്ലെങ്കിൽ, വായ്പയെടുത്ത വ്യക്തിയുടെ ഭൂസ്വത്ത് അല്ലെങ്കിൽ വാഹനം പോലെയുള്ള ഭൌതികസ്വത്ത് പിടിച്ചെടുത്ത് പർസണൽ ലോൺ വസൂലാക്കുന്നതിനു വേണ്ടി അത് ലേലം ചെയ്യാനുള്ള അവകാശം വായ്പ നൽകിയവർക്കുണ്ട്.
പർസണൽ ലോൺ എടുത്തിരിക്കുന്നത് വായ്പ വാങ്ങിയ ആളിന്റെ പേരിൽ മാത്രം ആയിരിക്കുകയും മരിച്ച വ്യക്തിക്ക് നിയമാനുസൃത അനന്തരാവകാശികൾ ഇല്ലാതിരിക്കുകയും ചെയ്യുന്പോൾ, ബാധ്യത തീർക്കുന്നതിനു വേണ്ടി ലോൺ അഡ്മിനിസ്ട്രേറ്റർ ചിത്രത്തിലേക്കു കടന്നുവരും. അതിനർത്ഥം അഡ്മിനിസ്ട്രേറ്റർ സ്വന്തം പണം ചെലവാക്കുമെന്നല്ല, പകരം, വായ്പ അടച്ചുതീർക്കാൻ വായ്പയെടുത്തയാളിന്റെ ആസ്തികൾ ഉപയോഗിക്കപ്പെടുന്നതാണ്.