I have read through the Terms of Service for use of Digital Platforms as provided above by HFCL and I provide my express consent and agree to the Terms of Service for use of Digital Platform.
ഇന്ത്യയിൽ വായ്പനൽകുന്ന മിക്കവരും പർസണൽ ലോണുകൾക്കു വേണ്ടി അവരുടെ യോഗ്യതാ മാനദണ്ഡം തികച്ചും വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട് അതിൽ ഇൻസ്റ്റന്റ് ലോൺ നേടുന്നതിനുള്ള നിർബന്ധിത രേഖകളായി ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടുത്തിയിരിക്കുന്നു. അതിനാൽ, പാൻ കാർഡ് കൂടാതെയുള്ള ഒരു ലോണിനെപ്പറ്റിയാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, ലോൺ അംഗീകരിക്കലിന് അത് സകാരാത്മത ഫലം നൽകാൻ പോകുന്നില്ല. പാൻ കാർഡിനൊപ്പം രൂ. 50,000 വരെ അല്ലെങ്കിൽ അതിലേറെ സംഖ്യയ്ക്കുള്ള ലോൺ വായ്പയെടുക്കുന്നവർക്ക് നേടാൻ കഴിയും.
ഒരു പർസണൽ ലോൺ നേടുന്നതിന് നിങ്ങൾ ഇൻസ്റ്റന്റ് ലോൺ ആപ് തുറക്കുന്പോൾ, ആദ്യം യോഗ്യതാ മാനദണ്ഡം വായിക്കുകയും തുടർന്ന് ലോൺ അപേക്ഷയുമായി മുന്നോട്ടു പോകുകയും ചെയ്യുക. ഇന്ത്യയിലെ ഭൂരിഭാഗം പർസണൽ ലോൺ ആപുകളും ലോൺ അംഗീകാരത്തിനുള്ള അവശ്യ രേഖകളായി പറഞ്ഞിട്ടുള്ളത് ആധാർ കാർഡും പാൻ കാർഡുമാണ്. അതിനാൽ, പാൻ കാർഡ് കൂടാതെ ഒരു ലോൺ നേടാമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ആ ചിന്ത ഉപേക്ഷിച്ച് ഒരു പർസണൽ ലോൺ ഓൺലൈനിന് നിങ്ങളുടെ പാൻ കാർഡ് നന്പർ സജ്ജമാക്കി വയ്ക്കുക.
വായ്പയെടുക്കുന്നയാളിന്റെ സാന്പത്തിക ചരിത്രം പ്രമാണീകരിക്കുന്നതിനുള്ള ഒരു സുപ്രധാന രേഖയാണ് പാൻ കാർഡ്. അതിനാൽ, പാൻ കാർഡ് ഇല്ലാതെ വായ്പനൽകുന്നവർ പർസണൽ ലോണുകൾ തീർച്ചയായും അംഗീകരിക്കുകയില്ല. പർസണൽ ലോണിനു വേണ്ടി നിങ്ങൾ പാൻ കാർഡ് സമർപ്പിക്കാൻ മടിക്കുന്പോൾ, നിങ്ങളുടെ സാന്പത്തിക ചരിത്രത്തെപ്പറ്റി ആത്മവിശ്വാസമില്ലാത്തയാളാണ് എന്ന ഒരു തോന്നലാണ് അത് നൽകുന്നത്. അതിനാൽ, ഓൺലൈൻ പർസണൽ ലോണിന് നിർബന്ധിത രേഖയായി പാൻ കാർഡിന് മുൻഗണന നൽകുക.
പാൻ കാർഡ് പർസണൽ ലോൺ അനുമതിക്ക് നേട്ടങ്ങളുണ്ടാക്കുകയും നേരത്തെ ലോൺ വിതരണം ചെയ്യുന്നതിന് വായ്പനൽകുന്നവരുടെ ദൃഢവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പാൻ കാർഡ് ഇല്ലാതെയുള്ള പർസണൽ ലോൺ ആണെങ്കിൽ ലോൺ അനുമതിക്ക് സമയമെടുത്തേക്കാം അല്ലെങ്കിൽ അനുവാദം കിട്ടാതെ പോകാനും മതി. അതിനാൽ, ഓൺലൈൻ ആയി പർസണൽ ലോൺ അപേക്ഷ നൽകുന്പോൾ പാൻ കാർഡ് ഉണ്ടായിരിക്കുന്നത് വായ്പയെടുക്കുന്നയാളിന് എപ്പോഴും പ്രയോജനകരമാണ്.
പാൻ കാർഡിനൊപ്പം പർസണൽ ലോൺ പ്രയോജനപ്പെടുത്തുന്നതിന് ഹീറോഫിൻകോർപ്പ് പോലെയുള്ള ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ഡൌൺലോഡ് ചെയ്തുകൊണ്ട് തുടങ്ങുക. പർസണൽ ലോൺ അപേക്ഷ യഥാവിധി പൂരിപ്പിച്ചതിനു ശേഷം, E-KYC പ്രമാണീകരണം ആവശ്യപ്പെടുന്ന രേഖകൾ തിട്ടപ്പെടുത്തലാണ് അടുത്ത സ്റ്റെപ്പ്. ഈ സ്റ്റെപ്പിൽ, തിട്ടപ്പെടുത്തലിന് ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങൾ വായ്പയെടുക്കുന്നയാൾ സമർപ്പിക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെയാണ് പാൻ കാർഡിനൊപ്പം നിങ്ങൾ പർസണൽ ലോണിന് അപേക്ഷിക്കേണ്ടത്.
ഉ: അതെ, വായ്പനൽകുന്ന ചിലരുടെ കാര്യത്തിൽ പാൻ കാർഡ് ഇല്ലാതെ നിങ്ങൾക്ക് ഒരു പർസണൽ ലോൺ നേടാൻ കഴിയും. പകരമായി, പൊതുവായ പ്രമാണീകരണത്തിനു വേണ്ടി ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും പോലെയുള്ള മറ്റ് KYC രേഖകൾ ഉപയോഗിക്കുക.
ഉ: അതെ, പാൻ കാർഡ് വിദ്യാഭ്യാസ ലോണിനുള്ള ഒരു നിർബന്ധിത രേഖയാണ്. മിക്ക സാന്പത്തിക സ്ഥാപനങ്ങളും വിദ്യാഭ്യാസ ലോണിനു വേണ്ടി വിദ്യാർത്ഥി അവരുടെ പക്കൽ രജിസ്റ്റർ ചെയ്യുന്പോൾ പാൻ കാർഡ് സമർപ്പിക്കേണ്ടത് നിർബന്ധിതമാക്കിയിട്ടുണ്ട്.
ഉ: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അറിയുന്നതിന് ഔദ്യോഗിത ഫൈനാൻഷ്യൽ സർവീസസ് വെബ്സൈറ്റ് സന്ദർശിക്കുക. ഒരു പാൻ കാർഡ് നന്പർ രേഖപ്പെടുത്തി ക്രെഡിറ്റ് സ്കോറിനുള്ള നിങ്ങളുടെ അഭ്യർത്ഥന സമർപ്പിക്കുക. ഉയർന്ന ക്രെഡിറ്റ് സ്കോർ ഒരു ലോണിനുള്ള നിങ്ങളുടെ പാൻ കാർഡ് അർഹത ഉറപ്പിക്കുന്നു.
ഉ: പാൻ കാർഡ് ഇല്ലാതെ ഒരു പർസണൽ ലോൺ കിട്ടുക എന്നത് ഉറപ്പില്ലാത്ത കാര്യമാണ് കാരണം രേഖകൾ തിട്ടപ്പെടുത്തുന്ന കാര്യത്തിൽ പാൻ കാർഡ് ഒരു നിർണ്ണായക KYC രേഖയാണ്.
ഉ: ഔദ്യോഗിക ഇൻസ്റ്റന്റ് ലോൺ ആപുകളിലും വെബ്സൈറ്റുകളിലും, പാൻ കാർഡ് ഇല്ലാതെ ലോൺ അംഗീകാരം നേടാൻ മിക്കവാറും ഒരു സാധ്യതയുമില്ല. എങ്കിലും, അത്യപൂർവ്വം കേസുകളിൽ, വായ്പനൽകുന്നവരുമായി നിങ്ങൾ ഒരു ദീർഘകാല ബന്ധം നിലനിർത്തിയിട്ടുണ്ടെങ്കിൽ, ഇപ്പോൾ തന്നെ നിലവിലുള്ള വിശ്വാസ്യതയുടെ ഘടകം കാരണം നിങ്ങളുടെ ലോൺ അപേക്ഷ പാൻ കാർഡ് കൂടാതെ പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്.
ഉ: അതെ, ലോണിന് അംഗീകാരം നൽകുന്നതിനു മുൻപ് വായ്പയെടുക്കുന്നയാളിന്റെ ദീർഘകാല സാന്പത്തിക പെരുമാറ്റവും തിരിച്ചടയ്ക്കൽ ശേഷിയും പ്രമാണീകരിക്കുന്നതിനു വേണ്ടി ലോണിന് ഒരു പാൻ കാർഡ് ആവശ്യമാണ്.
ഉ: പാൻ കാർഡ് ഇല്ലാതെ നിങ്ങൾക്ക് ഒരു ഓൺലൈൻ പർസണൽ ലോൺ നേടാൻ കഴിയുകയില്ല. പാൻ കാർഡ് ഇല്ലെങ്കിൽ, പ്രമാണീകരണം അപൂർണ്ണമായി ശേഷിക്കും ഒപ്പം രേഖകളുടെ പ്രമാണീകരണ സ്റ്റെപ്പ് പെൻഡിംഗ് സ്റ്റാറ്റസ് കാണിക്കും.
ഉ: ഇല്ല, പാൻ കാർഡ് ഇല്ലാതെ ഒരു ലോണിന് അപേക്ഷിക്കരുതെന്ന് ഉപദേശിക്കുന്നു കാരണം വായ്പയെടുക്കുന്നയാളിന്റെ വരുമാനം തിട്ടപ്പെടുത്തുന്നതിന്റെയും ക്രെഡിറ്റ് പരിശോധനയുടെയും അടിസ്ഥാനം രൂപീകരിക്കുന്നത് അതാണ്. ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങൾ പരിശോധിച്ചു തിട്ടപ്പെടുത്തിയതിനു ശേഷം മാത്രമാണ് പർസണൽ ലോൺ അനുവദിക്കുന്നത്.
ഉ: പാൻ കാർഡ് ഇല്ലാതെ പർസണൽ ലോണുകൾ അനുവദിക്കുന്ന ഏതെങ്കിലും ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ഇന്ത്യയിൽ ഇല്ലെന്നു തന്നെ പറയാം.
ഉ: നിങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പാൻ കാർഡ് നന്പർ രേഖപ്പെടുത്തി ക്രെഡിറ്റ് സ്കോർ പ്രകടമാകുന്നതിനു വേണ്ടി കാത്തിരിക്കാൻ കഴിയും. ഉയർന്ന ഒരു സ്കോർ ഉണ്ടായിരിക്കുന്നത് പർസണൽ ലോണിനു വേണ്ടിയുള്ള നിങ്ങളുടെ പാൻ കാർഡ് അർഹത ഉറപ്പിക്കുന്നു.