വേഗത്തിലുള്ള അംഗീകാരം
ഓൺലൈൻ ഇൻസ്റ്റന്റ് ലോൺ ആപുകൾ 24 മണിക്കൂർ കാലയളവിനുള്ളിൽ വേഗത്തിലുള്ള ലോൺ അംഗീകാരം ലഭ്യമാക്കുന്നു. ജാമ്യമോ മൂർത്തമായ ഏതെങ്കിലും രേഖകളോ ആവശ്യമില്ലാത്തതിനാൽ, അത് വേഗത്തിലുള്ളതാണ്.
നിലവിലെ ഓൺലൈൻ ലോൺ ആപ്പുകൾ ലോൺ അപേക്ഷയുടെയും വിതരണത്തിന്റെയും പ്രക്രിയ ലളിതമാക്കിയിരിക്കുന്നു. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ ആവശ്യമായ ഫണ്ട് സ്വായത്തമാക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾ അനുഭവിക്കുന്നു. സ്ത്രീകൾക്കുള്ള വ്യക്തിഗത വായ്പയുടെ ചില ആനുകൂല്യങ്ങൾ ഇതാ
സ്ത്രീകൾക്കുള്ള ലോൺ അർഹതാ മാനദണ്ഡം വായ്പ നൽകുന്ന വിവിധ സ്ഥാപനങ്ങളുടെ കാര്യത്തിൽ വ്യത്യസ്തമായേക്കാം. വായ്പയുടെ ലക്ഷ്യവും വായ്പയെടുക്കുന്നയാളിന്റെ തൊഴിലും അനുസരിച്ച് വിവിധ ലോണുകൾക്ക് വിഭിന്ന അർഹതാ മാനദണ്ഡങ്ങളുണ്ട്:
ലോൺ അപേക്ഷ ഡിജിറ്റൈസ് ചെയ്തതാണെങ്കിൽ അല്ലെങ്കിൽ ഓൺലൈൻ ലോൺ ആപ് മുഖേന നിർവഹിക്കപ്പെടുന്നതാണെങ്കിൽ, ആവശ്യമുള്ള രേഖകൾ പരിമിതമാണ്. അതിനാൽ, പർസണൽ ലോൺ ഉപയോഗിച്ച് വളർച്ച നേടാനും തങ്ങളുടെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും നിറവേറ്റാനും ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് താഴെപ്പറയുന്ന രേഖകൾ ഉണ്ടായിരിക്കണം:
നിങ്ങൾ ഇന്ത്യയിലെ നിവാസി ആയിരിക്കണം
നിങ്ങളുടെ പ്രായം 21-58 വയസിന് ഇടയിലായിരിക്കണം
ചുരുങ്ങിയ വരുമാനം പ്രതമാസം രൂ. 15,000 ആയിരിക്കണം
ശന്പളക്കാരായ സ്ത്രീകൾക്ക് ആറു മാസത്തെ ശന്പളത്തിന് തെളിവ് അല്ലെങ്കിൽ ആദായ നികുതി റിട്ടേൺ ആവശ്യമാണ്
വരുമാനത്തിനുള്ള തെളിവിന്റെ അഭാവത്തിൽ, പർസണൽ ലോൺ അംഗീകരിക്കുന്നതിന് ഒരു ജാമ്യക്കാരനെ ഏർപ്പാടാക്കാൻ അല്ലെങ്കിൽ ഫോറം 16 നൽകുന്നതിനുള്ള സൌകര്യമുണ്ട്
സ്വയംതൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക്, ബിസിനസ് സ്ഥിരതയും 6 മാസത്തെ ബാങ്ക് ഇടപാടുകളും നിർബന്ധമാണ്
തിരിച്ചറിയൽ തെളിവ് - ആധാർ കാർഡ്/ സ്മാർട്ട് കാർഡ് സജ്ജമായ ഡ്രൈവിംഗ് ലൈസൻസ്/പാൻ കാർഡ്
വിലാസത്തിനു തെളിവ് - പാസ്പോർട്ട്/ റേഷൻ കാർഡ്/വോട്ടർ തിരിച്ചറിയൽ/ആധാർ കാർഡ്
ജോലിയുടെ വിവരങ്ങൾ (ശന്പളക്കാരി ആണെങ്കിൽ) - കന്പനിയുടെ വിലാസം, തൊഴിൽ, തൊഴിൽദാതാവിന്റെ പേര്, ശന്പള വിവരങ്ങൾ തുടങ്ങിയവ പോലുള്ള ജോലി സ്ഥിരത
ബിസിനസ് വിവരങ്ങൾ (സ്വയംതൊഴിൽ ചെയ്യന്ന സ്ത്രീയാണെങ്കിൽ) -ലോൺ നേടുന്നതിന് കന്പനിയുടെ പേര്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, 6 മാസത്തെ ബിസിനസ് സ്ഥിരതയ്ക്കുള്ള തെളിവ് ഇവ നിർബന്ധമാണ്
ദുരിതത്തിലുള്ള സ്ത്രീകൾക്ക് പർസണൽ ലോൺ ഒരു അനുഗ്രഹമായി പ്രവർത്തിക്കുന്നു. അത്യാവശ്യ സമയത്ത് ഒരു ഇൻസ്റ്റന്റ് ലോൺ ആപ്അല്ലെങ്കിൽ വെബ്സൈറ്റ് മുഖേന ഓൺലൈൻ പർസണൽ ലോണിന് അപേക്ഷിക്കുന്ന സമയത്ത് പ്രതീക്ഷയുടെ ഒരു കിരണം കണ്ടെത്തുന്നു. ഓരോ ലോൺ ആപും ഡിസൈൻ ചെയ്തിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്, എന്നാൽ അടിസ്ഥാനപരമായി പാലിക്കാൻ കുറെ കാര്യങ്ങളുണ്ട്:
നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ലോൺ ആപ് ഡൌൺലോഡ് ചെയ്യുക
നിങ്ങളുടെ മൊബൈൽ നനപരും പ്രദേശത്തെ പിൻ കോഡും രേഖപ്പെടുത്തുക
നിങ്ങളുടെ മൊബൈൽ ഫോണുമായി ലിങ്ക് ചെയ്തിട്ടുള്ള ആധാർ കാർഡ് നന്പർ രേഖപ്പെടുത്തുക. നിങ്ങളുടെ മൊബൈൽ നന്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ KYC പൂർത്തിയാക്കാൻ സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ് നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും
EMI കാൽകുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ EMI മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിന് നിങ്ങളുടെ ലോൺ സംഖ്യ, തിരിച്ചടയ്ക്കൽ കാലാവധി, പലിശ നിരക്ക് എന്നിവ വ്യക്തിഗതമാക്കുക
നിങ്ങളുടെ വ്യക്തിഗതവും തൊഴിൽപരവും സാന്പത്തികവുമായ വിവരങ്ങൾ രേഖപ്പെടുത്തുക
ലോണിന് അപേക്ഷിക്കുന്നതിനുള്ള ലക്ഷ്യം തിരഞ്ഞെടുക്കുക
അപേക്ഷ സമർപ്പിച്ച് അത് പ്രമാണീകരിച്ചു കഴിഞ്ഞാൽ ലോൺ സംഖ്യ നിങ്ങൾ പ്രതിപാദിച്ചിട്ടുള്ള ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യപ്പെടുകയാണ്
ഉപസംഹാരമായി, ഓൺലൈൻ ഇൻസ്റ്റന്റ് പർസണൽ ലോണുകൾ സ്ത്രീകൾക്ക് ഒരു വരദാനമായിട്ടുണ്ട്. അത് സ്ത്രീകളുടെ സാന്പത്തിക സ്വാതന്ത്ര്യത്തിന്റെ തോത് മെച്ചപ്പെടുത്തി വിഭിന്ന മേഖലകളിൽ മെച്ചമായി പ്രവർത്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.